സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനിൽ നിന്നും ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങൾ അയച്ചിരുന്നു എന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ......
ഡ്രാഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ......
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം.......
ദോഹ: ഖത്തർ നാഷണൽ ലൈബ്രറിആദ്യ അറബിക് ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടി പ്പിക്കുന്നു.സെപ്റ്റംബർ 7 മുതൽ 11 വരെയാണ് പരിപാടി നടക്കുക.
പ്രായോഗിക നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്ന ആശയവിനിമയ കഴിവുകളും സംയോജിപ്പിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിക്ക് വിദഗ്ധർ നേതൃത്വം നൽകും.
സെപ്റ്റംബർ 2 മുതൽ ഖത്തർ നാഷണൽ ലൈബ്രറി (ക്യുഎൻഎൽ) നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.
വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, സൃഷ്ടിപരമായ വർക്ക്ഷോപ്പുകൾ, സംഗീത പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണംചെയ്തിട്ടുള്ളത്.സെപ്റ്റംബർ 2 ന്, ക്യുഎൻഎല്ലിന്റെ ഹെറിറ്റേജ് ലൈബ്രറി "ഒരു ഓട്ടോമൻ സഞ്ചാരിയുടെ കാൽപ്പാടുകളിൽ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പതിനേഴാം നൂറ്റാണ്ടിലെ പര്യവേക്ഷകനായ എവ്ലിയ സെലെബിയുടെ യാത്രകളെ പുനരാവിഷ്കരിച്ച തുർക്കി യാത്രാ എഴുത്തുകാരിയായ സെയ്മെൻ ബോസാസ്ലോ
പ്രഭാഷണം നടത്തും. ......
ദോഹ: പുതിയ അധ്യായനവർഷത്തിലേക്ക് അധ്യാപകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ
എം ഇ എസ് ഇന്ത്യൻ സ്കൂൾസ്റ്റാഫ് ഓറിയന്റേഷൻ പ്രോഗ്രാംനടത്തി.വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ ഉപകരണങ്ങളും അറിവും അധ്യാപകർ നന്നായി സജ്ജരാണെന്ന് ഉറപ്പാക്കുന്നതിനാണ് പരിപാടി രൂപകൽപ്പന ചെയ്തത്.മികച്ച പഠനാനുഭവം ഉറപ്പാക്കുന്നതിന് വിദ്യാർത്ഥി കേന്ദ്രീകൃതമായ ഒരു അധ്യാപന രീതി സ്വീകരിക്കണമെന്ന്
എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ പറഞ്ഞു.അക്കാദമിക് സെഷന്റെ വിജയത്തിനായി വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചയ്ക്ക് സെക്ഷൻ തലവന്മാരും വകുപ്പ് തലവന്മാരും നേതൃത്വം നൽകി.അധ്യാപനത്തെയും പഠനത്തെയും പരിവർത്തനം ചെയ്യുന്നതിനുള്ള കൃത്രിമബുദ്ധിയുടെ സാധ്യതകളെ പരിചയ പെടുത്തുന്ന ആർട്ടി ഫിഷൽ ഇന്റലിജന്റ്സ് എന്ന വിഷയത്തിൽവിദ്യാഭ്യാസ മേഖലയിലെ റിസോഴ്സ് പേഴ്സണായ ഡോ. ......
പ്രാകൃതരീതിയിൽ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. മാംസത്തിനായി ശാസ്ത്രീയമായ രീതിയിൽ മാത്രമേ മൃഗങ്ങളെ അറക്കാവൂ എന്നാണ് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ......
മാവേലിക്കര - എം. എസ് സി.......